മലയാളം നന്നായി പഠിക്കണം, ബിരുദം വരെ കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും തങ്ജം അലര്‍ട്‌സന്‍ സിങ് പറഞ്ഞു. 100 മൂറ്റര്‍ ഓട്ടം, ലോങ് ജമ്പ്, 80 മീറ്റര്‍ ഹഡില്‍സ് എന്നിവയിലായിരുന്നു തങ്ജം സിങ് സ്വര്‍ണം നേടിയത്. അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കൊണ്ടുവന്ന് ചില സ്‌കൂളുകള്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്നും ഇത് നല്ല പ്രവണതയല്ലെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.