കണ്ണൂരില്‍ മകളെ പീഡിപ്പിച്ചശേഷം പലര്‍ക്കായി കാഴ്ചവച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

Webdunia
വെള്ളി, 19 ജൂലൈ 2013 (16:42 IST)
PRO
PRO
കണ്ണൂര്‍ ആലക്കോട് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചശേഷം പലര്‍ക്കായി കാഴ്ചവച്ച മാതാപിതാക്കള്‍ അറസ്റ്റിലായി. ആലക്കോട് സ്വദേശികളായ പെണ്‍കുട്ടിയുടെ പിതാവ് വിശ്വനാഥന്‍, അമ്മ രാധാമണി ബന്ധുക്കളായ രാജന്‍, സാബു, ഓട്ടോ ഡ്രൈവര്‍ അസിന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇപ്പോള്‍ പതിനെട്ടു വയസു തികഞ്ഞ പെണ്‍കുട്ടിയെ കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായി മാതാപിതാക്കള്‍ ചേര്‍ന്ന് പലര്‍ക്കും കാഴ്ചവച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പതിനൊന്നാം വയസില്‍ പിതാവ് വിശ്വനാഥനാണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. ഇതിനു ശേഷം ബന്ധുക്കളും സുഹൃത്തുക്കളുമായ പതിനഞ്ചോളംപേര്‍ക്കു കാഴ്ചവച്ചെന്നാണ് കേസ്.

തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയത് പതിനൊന്നാം വയസിലാണെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. എത്രപേര്‍ പീഡിപ്പിച്ചെന്നു പോലും പറയാനാവാത്ത മാനസികാവസ്ഥയിലാണ് പെണ്‍കുട്ടി. സംഭവുമായി കൂടുതല്‍പേര്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

ലോഡ്ജുകളില്‍ മുറിയെടുത്താണ് തന്നെ കാഴ്ചവച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതികള്‍ അഞ്ചുപേരെയും തളിപ്പറമ്പ് കോടതി പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.