കേന്ദ്ര സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സ്ആപ്

Webdunia
ബുധന്‍, 26 മെയ് 2021 (11:36 IST)
കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടാനുറപ്പിച്ച് വാട്‌സ്ആപ്. സോഷ്യല്‍ മീഡിയയുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്‌സ്ആപ് നിയമപോരാട്ടം നടത്തും. വ്യക്തിയുടെ സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടമെന്ന് വാട്‌സ്ആപ് ചൂണ്ടിക്കാട്ടുന്നു. വാട്‌സ്ആപ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്താന്‍ പോകുന്ന പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമാണെന്ന് വാട്‌സ്ആപ് ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗരേഖ നടപ്പാക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നല്‍കിയ മൂന്നുമാസത്തെ സമയം മേയ് 25-ന് അവസാനിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article