എന്താണ് വാട്ട്‌സ്ആപ്പ് പിങ്ക്? എങ്ങനെ ഇതിൽ ഇരകളാകാതിരിക്കാം?

വ്യാഴം, 22 ഏപ്രില്‍ 2021 (20:50 IST)
വാട്ട്‌സ്ആപ്പ് പിങ്ക് എന്ന ചാറ്റ് ആപ്ലിക്കേഷൻ എന്താണ്? അതൊരു ചാർ ആപ്പാണോ മാൽവെയറാണോ എന്ന സംശയങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. എന്നാൽ ഇതൊരു വൈറസ് തന്നെയാണ്. ഇത്തരമൊരു പിങ്ക് ആപ്പ് തങ്ങള്‍ പുറത്തിറക്കിയിട്ടില്ലെന്നു വാട്ട്‌സ്ആപ്പ് പറഞ്ഞതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്.
 
ഈ പുതിയ മാല്‍വെയര്‍ ആക്രമണത്തിന് ഇരയായാല്‍ നിങ്ങളുടെ ഫോണിലെ ഡാറ്റയുടെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപെടുത്താൻ ഇത് കാരണമാകുമെന്ന് സൈബർ സുരക്ഷാ വിദഗ്‌ധർ പറയുന്നു.
 
ാടിസ്ഥാനപരമായി മാല്‍വെയര്‍ അല്ലെങ്കില്‍ അതിന്റെ ടാര്‍ഗെറ്റ് സിസ്റ്റം ഹൈജാക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമാണ് വാട്ട്‌സ്ആപ്പ് പിങ്ക്. വൈറസ് അടങ്ങിയ ശ്രദ്ധാപൂര്‍വ്വം ആവിഷ്‌കരിച്ച സന്ദേശം ഒരു ലിങ്ക് ക്ലിക്കുചെയ്യുമ്പോള്‍ ഉപയോക്താവിന് അവരുടെ ഫോണിൽ പിങ്ക് തീം വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ അനുവാദം കോദിക്കുന്നു. പിങ്ക് നിറത്തിലുള്ള വാട്ട്‌സ്ആപ്പിൽ നിന്നുള്ള ചാറ്റ് ദൃ‌ശ്യങ്ങളും സന്ദേശത്തിലുണ്ടാവും.
 
ഇവിടെ ഇൻസ്റ്റാൾ/ഡൗൺലോഡ് ചെയ്യുമ്പോളാണ് മാൽവെയർ ആക്രമണം ഉൺറ്റാവുക. ഇതുവരെ ഇത്തരത്തിൽ പല ഉപയോക്താക്കള്‍ക്കും അവരുടെ ഫോണുകളില്‍ അത്തരമൊരു ലിങ്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പിങ്ക് വാട്ട്‌സ്ആപ്പ് എന്ന കൗതുകത്തിൽ പലരും ലിങ്ക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും കൈമാറി.
 
ഇതുപോലൊരു സാഹചര്യത്തിൽ നിങ്ങള്‍ക്ക് പിന്തുടരാന്‍ കഴിയുന്ന ഏറ്റവും എളുപ്പമുള്ളതും ഏറ്റവും ഫലപ്രദവുമായ സുരക്ഷാ ടിപ്പ് എന്നത് സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മാത്രമാണ്. ഇത്തരം തേര്‍ഡ് പാര്‍ട്ടി ലിങ്ക് വിശദമായി പരിശോധിക്കുകയും ഉറവിടം വിശ്വസനീയമാണെന്ന് കണ്ടെത്തിയാല്‍ മാത്രം ക്ലിക്ക് ചെയ്യുകയും വേണം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍