2019ൽ ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ സംഭവിച്ച ധോണിയുടെ റണ്ണൗട്ടുമായാണ് ആരാധകർ ഈ ചിത്രത്തെ താരതമ്യം ചെയ്യുന്നത്. അന്ന് സെമി ഫൈനലിൽ 49ാം ഓവറിലെ ആദ്യ പന്ത് സിക്‌സറടിച്ച ധോണി മൂന്നാം പന്തില്‍ രണ്ടാം റണ്ണിന് ശ്രമിക്കവെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ ക്രീസിൽ നിന്നും നേരിയ വ്യത്യാസത്തിൽ പുറത്താവുകയായിരുന്നു.ഈ ഡൈവ് അന്ന് സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യ ഫൈനലിൽ എത്തി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കപ്പെടുത്തേനെയെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.