ഏഴാം സ്ഥാനത്ത് നായകൻ ഇറങ്ങിയിട്ട് എന്തുകാര്യം? ധോണി ടീമിനെ മുന്നിൽ നിന്നും നയിക്കണം: ആവശ്യവുമായി ഗംഭീർ

വെള്ളി, 16 ഏപ്രില്‍ 2021 (14:43 IST)
ഐപിഎല്ലിൽ ചെന്നൈ നായകനെന്ന നിലയിൽ മഹേന്ദ്രസിങ് ധോണി ടീമിനെ മുന്നിൽ നിന്നും നയിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ധോണി ബാറ്റിം​​​ഗ് ഓർഡറിൽ  നാലാമതോ അഞ്ചാമതോ ഇറങ്ങണമെന്നും ഏഴാം സ്ഥാനത്തിറങ്ങി ധോണിക്ക് ടീമിനെ നയിക്കാനാവില്ലെന്നും ഗംഭീർ പറഞ്ഞു.
 
എപ്പോഴും മുന്നിൽ നിന്നും നയിക്കുന്ന ആളായിരിക്കണം നായകൻ. ഏഴാം സ്ഥാനത്ത് ഇറങ്ങി ധോണി ടീമിന് എന്ത് ചെയ്യാനാണ്. ആ​ഗ്രഹിക്കുന്ന പോലെ ​ഗ്രൗണ്ടിന്റെ ഏത് ഭാ​ഗത്തേക്കും പന്ത് പായിക്കാൻ കഴിയുന്ന പഴയ ധോണിയല്ല ഇപ്പോൾ അതുകൊണ്ട് തന്നെ അദ്ദേഹം ബാറ്റിം​ഗ് ഓർഡറിൽ നാലാമതായോ അഞ്ചാമതായോ ഇറങ്ങണം ഗംഭീർ പറഞ്ഞു.
 
ഐപിഎല്ലിൽ ഡൽഹിക്കെതിരായ ആദ്യ മത്സരത്തിൽ റൺസൊന്നുമെടുക്കാതെയായിരുന്നു ധോണിയുടെ മടക്കം.കഴിഞ്ഞ സീസണിലും ധോണിക്ക് കാര്യമായി തിളങ്ങാനായിരുന്നില്ല. ഐപിഎൽ ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍