ബെ‌ൻ സ്റ്റോക്ക്‌സിന് പകരം ആരെത്തും? സാധ്യതകൾ ഇങ്ങനെ

വ്യാഴം, 15 ഏപ്രില്‍ 2021 (18:17 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാലാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു പഞ്ചാബ്-രാജസ്ഥാൻ പോരാട്ടം. ടൂർണമെന്റിന്റെ തുടക്കം മുതൽ പരിക്കുകൾ വലയ്‌ക്കുന്ന രാജസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതായിരുന്നു സൂപ്പർ താരം എൻ സ്റ്റോക്ക്‌സിന്റെ പരിക്ക്.
 
ടി20യിലെ സൂപ്പർ താരമായ ബെൻ സ്റ്റോക്ക്‌സ് പരിക്കേറ്റ് മടങ്ങുമ്പോൾ അത് രാജസ്ഥാന്റെ കിരീടമോഹങ്ങ‌ൾക്ക് തന്നെയാണ് മങ്ങലേൽപ്പിക്കുന്നത്. സ്റ്റോക്ക്‌സ് മടങ്ങുന്നതോടെ ആരാവും പകരമെത്തുക എന്ന ചർച്ചകളും സജീവമാണ്.
 
അതേസമയം സ്റ്റോക്ക്സിന് പകരം ന്യൂസിലൻഡ് താരം ഡെവോൺ കോൺവെയെ രാജസ്ഥാൻ പരിഗണിക്കുമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബറിൽ മാത്രം ന്യൂസിലൻഡിനായി അരങ്ങേറിയ താരം തകർപ്പൻ പ്രകടനമാണ് കാഴ്‌‌ച്ച വെക്കുന്നത്. സ്റ്റോക്ക്‌സിന് പകരം ന്യൂസിലൻഡ് താരം തന്നെയായ കോറി ആൻഡേഴ്‌സൺ,ശ്രീലങ്കൻ താരം തിസാരെ പരേര ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്‌സ് എന്നിവരെയും രാജസ്ഥാൻ പരിഗണിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍