ക്രിസ് ഗെയ്‌ലിനെ പുറത്തെടുക്കാന്‍ ക്യാച്ചെടുക്കുമ്പോഴായിരുന്നു സംഭവം. മത്സരം പുരോഗമിക്കുമ്പോള്‍ തന്നെ സ്റ്റോക്ക്‌സ് ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നു. തുടർന്ന് പന്തെറിയാനും താരത്തിനായില്ല. രണ്ടാം ഇന്നിങ്‌സിൽ ഓപ്പണറായി ക്രീസിലെത്തി മൂന്നാം പന്തിൽ തന്നെ താരം മടങ്ങുകയും ചെയ്‌തു. രാജസ്ഥാൻ റോയൽസ് തന്നെയാണ് താരത്തിന് ഐപിഎൽ നഷ്ടമാകുമെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്.