ഓസീസ് പര്യടന‌ത്തിനിടെ കോലി സൂചന നൽകി, ആർസി‌ബിയിലേക്കുള്ള വരവിനെ പറ്റി മാക്‌സ്‌വെൽ

ബുധന്‍, 14 ഏപ്രില്‍ 2021 (18:15 IST)
ഐപിഎല്ലിൽ ഇത്തവണ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാനതാരമാണ് ഓസീസ് സൂപ്പർതാരം ഗ്ലെൻ മാക്‌സ്‌വെൽ. 14.25 കോടി രൂപ കൊടുത്താണ് ഈ സീസണിൽ മാക്‌സ്‌വെല്ലിനെ ബാംഗ്ലൂർ സ്വന്തമാക്കിയത്. പുതിയ സീസണിൽ ആർ‌സി‌ബിക്കായി കളിക്കാൻ താത്‌പര്യമുള്ളതായി മാക്‌സ്‌വെൽ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
 
അതേസമയം ഇന്ത്യൻ ടീമിന്റെ ഓസീസ് പര്യടനത്തിനിടയിൽ ഇക്കാര്യം കോലി തന്നോട് സൂചിപ്പിച്ചിരുന്നതായാണ് മാക്‌സ്‌വെൽ പറയുന്നത്.എന്നാൽ ലേലത്തില്‍ അനിശ്ചിതത്വം ഉള്ളത് കൊണ്ട് ടീമിൽ താൻ ഉണ്ടാകുമോയെന്ന് കോലി ഉറപ്പ് പറഞ്ഞിരുന്നില്ലെന്നും മാക്‌സ്‌വെൽ പറയുന്നു.
 
ഓസീസ് പര്യടനത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മാക്‌സ്‌വെൽ പഞ്ചാബ് ടീം ക്യാപ്‌റ്റനായ കെഎൽ രാഹുലിനോട് കഴിഞ്ഞ സീസണിലെ തന്റെ മോശം പ്രകടനത്തിന്റെ പേരിൽ ക്ഷമ ചോദിച്ചിരുന്നു. പുതിയ സീസണീൽ ആർസിബിക്കായി ആദ്യമത്സരത്തിൽ മികച്ച പ്രകടനം നടത്താൻ മാക്‌സ്‌വെല്ലിനായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍