പാൻ‌കാർഡ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ, ഡിസംബർ 5 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (15:27 IST)
ഡൽഹി: വർഷത്തിൽ രണ്ടര ലക്ഷം രൂപയുടെ പണമിടപാടുകൾ നടത്തുന്ന എല്ലാവർക്കും പാൻ‌കാർഡ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഡിസംബർ അഞ്ചു മുതൽ പുതിയ തീരുമാനം നിലവിൽ‌വരുമെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
 
അദായ നികുതിയിൽ കൃത്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നടപടി. ഇതോടെ എല്ലാ സംഘടിത അസംഘടിത മേഘലകളിലെ എല്ലാ ജിവനക്കാരും ബിസിനസുകാരും ആദയനികുതി അടക്കുന്നതായി ഉറപ്പുവരുത്താൻ സാധിക്കും എന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സർക്കാർ. 
 
സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തുന്നവരെല്ലാം 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിച്ചിരിക്കണം എന്ന് ആദായ നികുതി വകുപ്പ് കർശന നിർദേശം നൽകിക്കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article