ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ ഒരു ഫീച്ചർകൂടി എത്തുന്നു, അറിയൂ !

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (17:56 IST)
വ്യാജ വർത്തകൾ ഇന്ന് സാമൂഹ്യ മാധ്യമങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നവയാണ്. ഇത്തരത്തിലുള്ള വ്യാജ വാർത്തകളെയും പ്രചരണങ്ങളെയും ചെറുക്കുന്നതിനായി ഇൻസ്റ്റഗ്രാമിൽ പുതിയ സംവിധാനം ഒരുക്കുകായാണ് ഫെയ്‌സ്ബുക്ക്. തെറ്റായ വാർത്തകളോ പ്രചരണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോക്താക്കൾക്ക് ഇത് ചൂണ്ടിക്കാട്ടാം 
 
ഫ്ലാഗിങ് ഫീച്ചർ എന്നാണ് പുതിയ സംവിംധാനത്തിന്റെ പേര്. ഫെയ്‌സ്ബുക്കിന്റെ വസ്ഥുത പരിശോധകരുൻടെ സംഘം ഈ ഉള്ളടക്കങ്ങൾ പരിശോധിക്കും. ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ത്രി ഡോട്ട് മെനുവിൽ 'it's inappropriate' എന്നതിൽ 'false information' ക്ലിക്ക് ചെയ്താൽ പോസ്റ്റ് ഉള്ളടക്ക പരിശോധകരുടെ ശ്രദ്ധയിൽ വരും.
 
എന്നാൽ ഈ വാർത്തകൾ നീക്കം ചെയ്യപ്പെടില്ല. ന്യൂസ് ഫീഡിൽ നിന്നും എക്സ്‌പ്ലോർ, ഹാഷ്ടാഗ് തുടങ്ങി പ്രത്യേക തിരഞ്ഞെടുത്ത് പരിശോധിക്കേണ്ട ഭാഗങ്ങളിലേക്ക് ഇവ മാറ്റും. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജ വർത്തകൾ ചെറുക്കുന്നതിനായുള്ള ആർട്ടി‌ഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വികസിപ്പിച്ചെടുക്കാനും ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article