മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധന, നാളെ മുതൽ വർദ്ധനവ് പ്രാബല്യത്തിൽ

അഭിറാം മനോഹർ

ഞായര്‍, 26 ജനുവരി 2025 (09:47 IST)
മദ്യത്തിന് വില കൂട്ടി സര്‍ക്കാര്‍. സ്പിരിറ്റ് വില വര്‍ധിച്ചതിനെ തുടര്‍ന്ന് മദ്യവില കൂട്ടണമെന്ന മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. മദ്യത്തിന്റെ ഉല്പാദനത്തിന് ചെലവ് കൂടിയെന്നും കൂടുതല്‍ പണം വേണമെന്നുമുള്ള മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന നിലപാട് ബെവ്‌കോ അംഗീകരിക്കുകയായിരുന്നു. നാളെ മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും.
 
വില വര്‍ധനവ് പ്രകാരം 62 കമ്പനികളുടെ 341 ബ്രാന്‍ഡുകളുടെ വില വര്‍ധിക്കും. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിന്റെ വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം വരുന്നത്. സര്‍ക്കാര്‍ മദ്യമായ ജവാന് 10 രൂപയാണ് കൂടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നല്‍കണം. ഓള്‍ഡ് പോര്‍ട്ട് റമ്മിന്റെ വില 30 രൂപ കൂടി. 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. ജനപ്രിയ ബിയറുകള്‍ക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയില്‍ നല്‍കിയിരുന്ന പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്. എഥനോളിന്റെ വില കൂടിയത് ചൂണ്ടിക്കാണിച്ചാണ് മദ്യകമ്പനികള്‍ വിലവര്‍ധന ആവശ്യപ്പെട്ടത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍