തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ പുനർനിർമ്മാണത്തിനായി 840 കോടി

അഭിറാം മനോഹർ

വെള്ളി, 24 ജനുവരി 2025 (20:40 IST)
ഗ്രാമീണ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിനായി തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കി. 3540 റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി 840 കോടിയുടെ പദ്ധതിയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
 
2024-25 ബജറ്റിലാണ് ആയിരം കോടി രൂപ തദ്ദേശ റോഡ് പുനരുദ്ധാരണത്തിനായി വകയിരുത്തിയത്. ഇത്രയും റോഡുകള്‍ക്ക് ഒരുമിച്ച് ഭരണാനുമതി നല്‍കുന്നത് അപൂര്‍വമാണ്. മെയ് 31നകം എല്ലാ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയര്‍മാര്‍ക്കാണ് നിര്‍വഹണ ചുമതല. നിലവിലുള്ള ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണവും റീടാറിംഗും വീതി കൂട്ടലുമുള്‍പ്പടെ പ്രവര്‍ത്തികള്‍ പദ്ധതിയിലൂടെ ഏറ്റെടുക്കാനാവും. ഓരോ റോഡിനും 15 മുതല്‍ 45 ലക്ഷം രൂപ വരെയാണ് വകയിരുത്തിയിരിക്കുന്നത്. എംഎല്‍എമാരുടെ ശുപാര്‍ശ പ്രകാരമായിരുന്നു റോഡുകളുടെ തെരെഞ്ഞെടുപ്പെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍