പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിനായി ഏറെ ഇഷ്ടപ്പെട്ട ഫാൻസി നമ്പർ വേണ്ടെന്നുവച്ച് പൃഥ്വിരാജ്. പൃഥ്വി പുതിയതായി സ്വന്തമാക്കിയ രേഞ്ച് റോവർ വോഗിന് വേണ്ടി ഇഷ്ട നമ്പർ എറണാകുളം ആർടി ഓഫീസിൽ നേരാത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഫാൻസി നമ്പറിനുവേണ്ടി ചിലവാക്കാൻ കരുതിയ പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് കോടിയോളം രൂപ വില വരുന്ന റേഞ്ച് റോവർ വോഗിന് വേണ്ടി KL 07 CS 7777 എന്ന നമ്പരാണ് പൃഥ്വി ബുക്ക് ചെയ്തിരുന്നത്. ഇതേ നമ്പരിന് മറ്റ് ആവശ്യക്കാരും വന്നതോടെയാന് നമ്പർ ലേലത്തിൽ വക്കാൻ ആർടിഒ തീരുമാനിച്ചത്. എന്നാൽ നമ്പർ റിസർവേഷൻ പിൻവലിക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു എന്ന് എർണാകുളം ആർടിഒ മനോജ്കുമാർ പറഞ്ഞു.