വിഷം നൽകേണ്ട; വൈദ്യുത കസേര മതിയെന്ന് പ്രതി, ഇരട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി !

വെള്ളി, 16 ഓഗസ്റ്റ് 2019 (14:58 IST)
വാഷിങ്‌ടൺ: വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ വൈദ്യുത കസേരയിൽ ഇരുത്തി ശിക്ഷ നടപ്പിലാക്കി ജയിൽ അധികൃതാർ. പ്രതി തിരഞ്ഞെടുത്ത മാർഗാത്തിലൂടെയാണ് ജയിൽ അധികൃതർ വധശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ ഇളവ് ലഭിക്കുന്നതിനായി സ്റ്റീഫൻ വെസ്റ്റ് എന്ന പ്രതി നൽകിയ അവസാന അപേക്ഷയും ഗവർണർ തള്ളിയതോടെയാണ് തൊട്ടടുത്ത ദിവസം തന്നെ ശിക്ഷ നടപ്പിലാക്കിയത്,
 
1986 അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലാണ് ഇയളെ കോടതി വധശിക്ഷക്ക് വിധിച്ചത്. തുടർന്ന് ശിക്ഷ ഇളവിനായി സ്റ്റീഫൻ നൽകിയ ഓരോ ഹർജികളും തള്ളപ്പെട്ടു. ഒടുവിൽ നൽകിയ ഹർജിയും ഗാവർണർ ബിൽ ലീ തള്ളിയതോടെ വിഷം നൽകി കൊലപ്പെടുത്താനാണ് പൊലീസ് ആദ്യം തീരുമാനിച്ചത്. 
 
എന്നാൽ തനിക്ക് വിഷം നൽകേണ്ടന്നും പകരം വൈദ്യുത കസേരയിൽ ഇരുത്തി ശിക്ഷ നടപ്പിലാക്കിയാൽ മതി എന്നും പ്രതി പൊലീസിനോട് ആവശ്യ[പ്പെടുകയായിരുന്നു. 1999ന് മുൻപ് വധശിക്ഷ ലഭിച്ചവർക്ക്. തന്റെ ശിക്ഷ നടപ്പിലാക്കേണ്ട മാർഗം സ്വയം തിരഞ്ഞെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍