കാഴ്ചയിൽ തുടങ്ങി എഞ്ചിനിൽ വരെ മറ്റങ്ങളുമായാണ് പുതിയ ക്രെറ്റ ഇന്ത്യയിലെത്തുക. കൂടുതൽ അധുനികവും സ്പോട്ടീവുമായി ക്ലാസിക് ലുക്കിനായി വാഹനത്തിന്റെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് റണ്ണിംഗ് ലൈറ്റുകളോടുകൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും വലിയ ഗ്രില്ലുകളും ഈ രീതിയിൽ സജ്ജീകരിക്കപ്പെട്ടതാണ്. പിന്നിലെ ടെയിൽ ലാമ്പും കൂടുതൽ സ്പോട്ടീവ് ആക്കിയിട്ടുണ്ട്.
ബി എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന 1.5 ലിറ്റർ പെട്രോൾ ഡീസൽ എഞ്ചിനുകളിലും, 1.4 ലിറ്റർ ഡർബോ ഡീസൽ എഞ്ചിനിലുമാകും പുതിയ തലമുറ ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തുക. നിലവിൽ ഫൈവ് സീറ്ററായാന് വാഹനം എത്തുന്നത്. അധികം വൈകാതെ ക്രെറ്റയുടെ സെവൻ സീറ്റർ പതിപ്പ് വിപണിയിലെത്തും എന്നും റിപ്പോർട്ടുകളുണ്ട്.