വാട്ട്സ് ആപ്പ് കോളിൽ പുതിയ ഫീച്ചർ, മാറ്റം ഇങ്ങനെ !

Webdunia
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (19:38 IST)
ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിച്ച് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പ് കോളിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്സ് ആപ്പ് കോളുകളിൽ കോൾ വെയിറ്റിംഗ് സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം വാട്ട്സ് ആപ്പ് ലഭ്യമാക്കി കഴിഞ്ഞു. ഉടൻ തന്നെ വാട്ട്സ് ആപ്പിന്റെ എല്ലാ ഫോർമാറ്റുകളിലേക്കും സംവിധാനം ലഭ്യമാക്കും.
 
വാട്ട്സ് ആപ്പ് കോളിനിടക്ക് മറ്റൊരു കോൾ വന്നാൽ ആദ്യത്തെ കൊളിന് ശേഷം മിസ്ഡ് കോളയി മാത്രമേ നമുക്ക് അയിപ്പ് ലഭിക്കുമായിരുന്നുള്ളു. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുനതോടെ മറ്റൊരാൾ വിളിക്കുന്നത് കോളിനിടയിൽ തന്നെ നമുക്ക് അറിയാനാകും. ഇതിനനുസരിച്ച് കോളുകൾ സ്വീകരിക്കുന്നത് ക്രമീകരിക്കാം. ആവശ്യമെങ്കിൽ നിലവിലെ കോൾ വിച്ഛേദിക്കാനും അടുത്ത കൊൾ സ്വീകരിക്കാനും സാധിക്കും. ഐഒഎസ് പതിപ്പുകളിൽ നേരത്തെ തന്നെ ഈ സംവിധാനം വാട്ട്സ് ആപ്പ് കൊണ്ടുവന്നിരുന്നു. വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ എല്ലാ ആൻഡ്രോയിഡ് പതിപ്പുകളിലും ലഭ്യമാകും.    

അനുബന്ധ വാര്‍ത്തകള്‍

Next Article