ഇരട്ട സ്ക്രീനുകൾ 8K വീഡിയോ റെക്കോർഡിങ്, എൽജിയുടെ 5G സ്മാർട്ട്ഫോൺ വി 60 തിൻക്യു പുറത്തിറങ്ങി !

Webdunia
വ്യാഴം, 27 ഫെബ്രുവരി 2020 (15:56 IST)
കഴിഞ്ഞ വർഷം വിപണിയിലെത്തിച്ച വി 50 തിൻക്യുവിന് പിൻഗാമിയായി വി 60 ‌തിൻക്യു സാമാർട്ട്ഫോണിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് എൽജി. ഇരട്ട സ്ക്രീനുകളും 8K വീഡിയോ റെക്കോർഡിങ്ങുമാണ് ഫോണിലെ എടുത്തുപറയേണ്ട് സവീശേഷതകൾ. വിപണിയിലെ ഫോൾഡ് സ്മർട്ട്‌ഫോണുകൾക്ക് ഒപ്പം നിൽക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ് വി 60 തിൻക്യുവിന്റെ ഡിസൈൻ 
 
6.8 ഇഞ്ച് ഫുൾ എച്ച്ഡി പി ഒലെഡ് ഫുൾവ്യു ഡിസ്പ്ലേകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 13 മെഗാപിക്സൽ വൈഡ് ആംഗിൾ സെംൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഡിസ്പ്ലേയിലെ വട്ടർ ഡ്രോപ് നോച്ചിൽ ഉള്ളത് 10 മെഗാപിക്സൽ ക്യാമറയാണ്.
 
ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 865 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. സ്നാപ്ഡ്രാഗണിന്റെ തന്റെ എക്സ് 55 മോഡമാണ് 5Gക്കായി ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്‌ഫോൻ വിപണിയിൽ എത്തിയിരിക്കുന്നത്. 2 ടിബി വരെ സ്റ്റോറേജ് എക്സ്‌പാൻഡ് ചെയ്യാൻ സാധിക്കും. 5000 എംഎഎച്ചാണ് ബാറ്ററി, ഫോണിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article