മകളുടെ മൃതദേഹത്തിന് മുന്നിൽ പ്രതിഷേധിച്ച അച്ഛനെ ചവിട്ടി വലിച്ചിഴച്ച് പൊലീസ്, വീഡിയോ

വ്യാഴം, 27 ഫെബ്രുവരി 2020 (14:33 IST)
ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 16കാരിയുടെ ദുരൂഹ മരണത്തിൽ മകളുടെ മൃതദേഹത്തിന് മുന്നിൽ പ്രതിഷേധിച്ച പിതാവിനെ ചവീട്ടിയും വലിച്ചിഴച്ചും പൊലീസിന്റെ ക്രൂരത. മരണപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ശ്രീധർ ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
 
തെലങ്കാനയിലെ സാംഗറെഡ്ഡി ജില്ലയിൽലാണ് സംഭവം ഉണ്ടായത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ തെലങ്കാന പൊലീസ് സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ വിധേയമായി ശ്രീധർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.    
 
ചൊവ്വാഴ്ച വൈകിട്ടോടെയാണ് കോളേജ് ഹോസ്റ്റലിലെ ബാത്ത്‌റൂമിൽ പെൺകുട്ടിയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നതിനിടെ മൃതദേഹത്തിന് മുന്നിൽ കിടന്ന് പിതാവ് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ശ്രീധർ പെൺകുട്ടിയുടെ പിതാവിനെ ചവിട്ടുന്നതും മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം.
 
ഹോസ്റ്റൽ അധികൃതരുടെ അവഗണനയിൽ പെൺകുട്ടി വിശാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്നും അതാണ് മരണത്തിലേക്ക് നയിച്ചത് എന്നുമാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം കൊണ്ടുപോകാനാണ് ബന്ധുക്കൾ ശ്രമിച്ചത് എന്നും അതാണ് അനിഷടം സംഭവങ്ങൾ ഉണ്ടാകാൻ കാരണം എന്നുമാണ് സംഭവത്തിൽ പൊലീസ്     

#WATCH Telangana: Police personnel kicks father of a 16-yr-old girl who allegedly committed suicide on Feb 24 in her hostel in Sangareddy reportedly because college mgmt did not allow her to go home, although she was ill. A probe has been ordered against the personnel. (26.02) pic.twitter.com/OtxKYDMQ8Z

— ANI (@ANI) February 26, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍