98 രൂപയുടെ എറ്റവും വിലകുറഞ്ഞ പാക്കേജ് ജിയോ പിൻവലിച്ചു

Webdunia
തിങ്കള്‍, 25 മെയ് 2020 (17:56 IST)
ജിയോ തങ്ങളുടെ ഏറ്റവും ചിലവ് കുറഞ്ഞ പ്ലാൻ വിപണിയിൽ നിന്നും പിൻവലിച്ചു.98 രൂപയുടെ പാക്കേജാണ് ജിയോ പിന്‍വലിച്ചത്. ഇതോടെ 129 രൂപയുടെ പാക്കായിരിക്കും ഇനി മുതൽ ജിയോയുടെ കുറഞ്ഞ പ്ലാൻ. 28 ദിവസത്തെ വാലിഡിറ്റിയാണ് 129 രൂപ പാക്കേജിന് ഉള്ളത്.
 
ഒരു ദിവസം 300 എസ്എംഎസുകളും 2ജിബി ഹൈസ്പീഡ് നെറ്റുമാണ് 98 രൂപ പാക്കേജില്‍ ജിയോ നല്‍കിയിരുന്നത്.2ജിബി ക്വാട്ടയ്ക്ക് ശേഷം 64കെബിപിഎസ് സ്പീഡില്‍ നെറ്റും ലഭിക്കുമായിരുന്നു.ഈ ഓഫറണ് ജിയോ അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article