സാമ്പത്തിക പാക്കേജ് നാലാം ഘട്ടം: എട്ട് മേഖലകളിൽ വലിയ പരിഷ്‌കാരം

ശനി, 16 മെയ് 2020 (16:55 IST)
തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന പുതിയ മേഖലകളിലെ ഘടനാപരമായ പരിഷ്‌കരണങ്ങളെ പറ്റി വിശദമാക്കി ആത്മനിർഭർ ഭാരതിന്റെ നാലാം ഘട്ട പ്രഖ്യാപനം.രാജ്യത്ത് എട്ട് മേഖലയിൽ ഘടനാപരമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.
 
ഉല്‍പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ധിക്കുന്നതിന് ഉതകുന്ന തരത്തിലായിരിക്കും പരിഷ്‌കാരങ്ങൾ.ഇതിനായി സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ക്കനുസരിച്ചുള്ള പട്ടിക തയ്യാറാക്കും. ഖനി, പ്രതിരോധം, പരിസ്ഥിതി, എയര്‍പോര്‍ട്ട്, ഉര്‍ജവിതരണ കമ്പനികള്‍, ബഹിരാകാശം, അണുശക്തി എന്നീ മേഖലകളിലാണ് പരിഷ്‌കാരം നടപ്പിലാക്കുക.
 
ഇവയിലൂടെ കൂടുതൽ തൊഴിൽ,കൂടുതൽ നിർമാണം,കൂടുതൽ നിക്ഷേപം എന്നിവയാണ് രാജ്യം ലക്ഷ്യമിടുന്നത്.പ്രതിരോധ വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.കൽക്കരി രംഗത്ത് വാണിജ്യവത്കരണത്തിനാണ് നീക്കം. മേഖലയിൽ സർക്കാരിനുള്ള കുത്തക അവകാശം നീക്കുമെന്നും ധനമന്ത്രി പറഞ്ഞു.കല്‍ക്കരി മേഖലയില്‍ പശ്ചാത്തല സൗകര്യവികസനത്തിനായി അമ്പതിനായിരം കോടി രൂപ നിക്ഷേപിക്കും.ധാതുക്കളുടെ പട്ടിക തയ്യാറാക്കുകയും ധാതു ഖനനത്തിന് വലിയ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യും.രാജ്യത്തെ 500 ഖനന മേഖലകള്‍ ലേലത്തിലൂടെ സ്വകാര്യമേഖലയ്ക്ക് നല്‍കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍