വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്ര ഇടതുപക്ഷം, സംഭാവന നൽകരുതെന്ന് ഇലോൺ മസ്ക്

അഭിറാം മനോഹർ
ഞായര്‍, 27 ഒക്‌ടോബര്‍ 2024 (14:57 IST)
വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്ര ഇടതുപക്ഷക്കാരാണെന്നും അവര്‍ക്ക് സംഭാവന നല്‍കുന്നത് നിര്‍ത്തണമെന്നും ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മസ്‌കിന്റെ വിമര്‍ശനം. യു എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റായ പൈറേറ്റ്‌സ് വയേഴ്‌സിന്റെ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് മസ്‌കിന്റെ വിമര്‍ശനം.
 
 വിക്കിപീഡിയ എഡിറ്റര്‍മാര്‍ ഇസ്രായേലിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയും ഇസ്ലാമിക മൗലികവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയുമാണ് ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ആദ്യമായല്ല മസ്‌ക് വിക്കിപീഡിയയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്ര ഇടതുപക്ഷക്കാരാണെന്ന് നേരത്തെയും മസ്‌ക് വിമര്‍ശനം ഉന്നയിച്ചിരുന്നു. യു എസ് പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പിനെയാണ് മസ്‌ക് പിന്തുണയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article