പരാതി രൂക്ഷം, ഫോൺ വിളിയ്ക്കുമ്പോഴുള്ള കൊവിഡ് ബോധവത്കരണ സന്ദേശം ബിഎസ്‌എൻഎൽ നിർത്തി

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2020 (10:38 IST)
അടിയന്തര സ്വഭാവമുള്ള ഫോൺ കോളുകൾ ചെയ്യുന്നത് വൈകുന്നു എന്ന വലിയ തോതിൽ പരാതികൾ വന്നതോടെ ഫൊൺ കൊളുകൾ കണക്ട ചെയ്യുന്നതിന് മുൻപുള്ള കൊവിഡ് ബോധവതകരണ സന്ദേശം ബിഎസ്എൻഎൽ ഒഴിവാക്കി, കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് ടെലികോം കമ്പനികൾ കോളുകൾക്ക് മുൻപ് കൊവിഡ് ബോധവത്കരണ സന്ദേശം കേൽപ്പിയ്ക്കുന്നത്.
 
എന്നാൽ ദുരന്ത സാഹചര്യങ്ങളിൽ ആംബുലൻസിനും രക്ഷാ ദൗത്യത്തിനും ഉൾപ്പടെ അടിയന്തര സ്വഭാവമുള്ള കോളുകൾ വൈകുന്നതിന് സന്ദേശം കാരണമാകുന്നു എന്ന് പരാതി ഉയർന്നതോടെയാണ് കേന്ദ്ര സർക്കാരിൽനിന്നും പ്രത്യേക അനുമതി വാങ്ങി ബിഎസ്എൻഎൽ ഇത് ഒഴിവാക്കിയത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article