കരിപ്പൂരിൽ വിമാനം കത്താതെ കാത്തത് പാന്തർ അഗ്നിരക്ഷാ യന്ത്രം

ചൊവ്വ, 11 ഓഗസ്റ്റ് 2020 (09:08 IST)
കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തീപിടിയ്ക്കതെ സംരക്ഷിച്ചത് ഓസ്ട്രേലിയൻ നിർമ്മിത അഗ്നിശമന യന്ത്രം പാന്തർ. വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ അഗ്നിശമന വാഹനങ്ങൾ ഒരുക്കി നിർത്താറുണ്ട്. വിമാനം റൺവേയുടെ മധ്യഭാഗത്ത് നിലം തൊട്ടതോടെ വിമാനത്തെ പിൻതുടരാൻ ഫയർ സേഫ്റ്റി യൂണിറ്റുകൾക്ക് എയർ ട്രാഫിക് കൺട്രോൾ നിർദേശം നൽകിയിരുന്നു.     
 
വിമാന അപകടം ഉണ്ടായാൽ ഇന്ധനം അന്തരീക്ഷത്തിൽ ബാഷ്പീകരിയ്ക്കുന്ന തോതനുസരിച്ചാണ് തീപിടുത്തമുണ്ടാവുക. അഞ്ച് മുതൽ ഏഴ് ശതമാനം വരെ ബഷ്‌പീകരണം നടന്നാൽ തീപിടുത്തമുണ്ടാകും ഇതിന് രണ്ടുമിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെ മാത്രം സമയം മതി. എന്നാൽ ഇതിന് അനുവദിയ്ക്കാത്തെ പാന്തർ പിന്നാലെ പാഞ്ഞെത്തി ഫിലിം ഫോമിങ് ഫോഗ് ഉപയോഗിച്ച് വിമാനത്തെ പൊതിഞ്ഞു. 
 
ഇതിന് ശേഷമാണ് രക്ഷാ പ്രവർത്തകരെ വിമാനത്തിലേയ്ക്ക് പ്രവേശിപ്പിച്ചത്. 10 കോടി രൂപ മുടക്കി ഇറക്കുമതി ചെയ്ത അഗ്നിസുരക്ഷാ വാഹനമാണ് പാന്തർ. 4 പാന്തർ യൂണിറ്റുകളാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഉള്ളത്. പതിനായിരം ലിറ്റർ വെള്ളവും 1300 ലിറ്റർ ഫോം കണ്ടന്റും ശേഖരിയ്ക്കാൻ ശേഷിയുള്ള വാഹനമാണ് പാന്തർ. .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍