ശസ്ത്രക്രിയയ്ക്ക് മുനോടിയായി നടത്തിയ പരിശോധനയിൽ പ്രണബ് മുഖർജിയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. പ്രണബ് മുഖർജി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയണം എന്നും പരിശോധനയക്ക് വിധേയരാകണം എന്നും അദ്ദേഹം ട്വീറ്റിലൂടെ അഭ്യർത്ഥിച്ചിരുന്നു.