100 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 5G ട്രയൽസ് ആരംഭിക്കും, ഈ വർഷം തന്നെ ഇന്ത്യയിൽ 5G എത്തിക്കുമെന്ന് രവിശങ്കർ പ്രസാദ് !

Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (15:26 IST)
4Gയിൽനിന്നും 5Gയിലേക്ക് മാറാനുള്ള അദ്യ ഘട്ട ഒരുക്കൾ ആരംഭികുകയാണ് ഇന്ത്യ. അടുത്ത 100 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 5G ട്രയൽ ആരംഭിക്കുമെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫെർമേഷൻ ടെക്കനോളജി മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഈ വർഷം തന്നെ ഇന്ത്യയിൽ 5G സേവനം ആരംഭിക്കാനാണ് ലക്ഷ്യം വക്കുന്നത് എന്ന് രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
 
ആരോഗ്യം വിദ്യഭ്യാസം എന്നീ മേഖലകളിൽ 5Gയെ പ്രയോജനപ്പെടുത്തുക എന്നതും സർക്കാരിന്റെ ലക്ഷ്യമാണ്. ഗ്രാമീന ജനങ്ങളിലേക്ക് സാങ്കേതികവിദ്യയെ കൂടുതൽ എത്തിക്കുകയും 5G സേവനം രാജ്യത്ത് എത്തിക്കുന്നതിലൂടെ സർക്കാർ ലക്ഷ്യം വക്കുന്നു എന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. എന്നാൽ രാജ്യത്തെ 5G ട്രയൽസിൽ ഹോവെയ്‌യെ ഉൽപ്പെടുത്തണമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങൾ ഉള്ളതിനാൽ പഠിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
 
രാജ്യത്തുടനീളം 5 ലക്ഷത്തളം സൗജന്യ വൈഫൈ ഹോട്ട്‌സ്പോട്ടുകൾ സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യൻ വക്കുന്നതായും മന്ത്രി പറഞ്ഞു. നഗരങ്ങളിലെ പ്രയോരിറ്റി അനുസരിച്ചായിരിക്കും വൈഫൈ ഹോട്ട്‌സ്പോട്ട് സ്ഥാപിക്കുക. മൊബൈൽ ഡാറ്റയിൽനിന്നും ഉപയോക്താക്കളെ സൗജന്യ വൈഫൈ നെറ്റ്‌വർക്കുകളിലേക്ക് ഷിഫ്റ്റ് ചെയ്യുക എന്നാതാണ് ഇതുകൊണ്ട് സാർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.   

അനുബന്ധ വാര്‍ത്തകള്‍

Next Article