സാംസങ്ങിനെ മറികടക്കാന്‍ തോഷിബ

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (18:14 IST)
സാംസങ്ങ് ഇലക്ട്രോണിക്സിനെ മറികടക്കാനായി നവീന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനായി രണ്ട് പുതിയ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതക്കളായ തോഷിബ തീരുമാനിച്ചു.

അമേരിക്കന്‍ പങ്കാളിയായ സാന്‍ഡിസ്ക് കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ഫ്ലാഷ് മെമ്മറി വിപണിയിലെ സാംസങ്ങിന്‍റെ മേധാവിത്വം തകര്‍ക്കാന്‍ തോഷിബ തയാറെടുക്കുന്നത്. 12.5 ബില്യന്‍ ഡോളര്‍ മുടക്കിയാണ് രണ്ട് ആധുനിക ഫ്ലാഷ് മെമ്മറി പ്ലാന്‍റുകള്‍ കമ്പനി സ്ഥാപിക്കുന്നത്. 2009 ല്‍ പുതിയ പ്ലാന്‍റുകളില്‍ നിന്ന് ഉത്പാദനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

മൊബൈ ഫോണ്‍, മെമ്മറി കാര്‍ഡ്, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയി ഉപയോഗിക്കുന്ന എന്‍‌എ‌എന്‍‌ഡി ഫ്ലാഷ് മെമ്മറി ചിപ്പുകളാണ് തോഷിബ പുതിയ പ്ലാന്‍റുകളില്‍ നിര്‍മ്മിക്കുക. പുതിയ പ്ലാന്‍റുകള്‍ പ്രവര്‍ത്ത സജ്ജമാവുന്നതോടെ പ്രധാന എതിരാളിയായ സാംസങ്ങിനെക്കാള്‍ ഉത്പാദനത്തില്‍ മുന്നിലെത്താല്‍ തോഷിബയ്ക്കു കഴിയും.

ലോക ഫ്ലാഷ് മെമ്മറി വിപണിയുടെ 45 ശതമാനവും ഇപ്പോള്‍ കൈയാളുന്നത് സാംസങ്ങാണ്. 26 ശതമാനവുമായി തോഷിബയാണ് രണ്ടാം സ്ഥാനത്ത്.