ലോകത്തില്‍ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ദക്ഷിണ കൊറിയയില്‍; ഒരു സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ 43 സെക്കന്‍ഡ്!

Webdunia
വ്യാഴം, 27 ജൂണ്‍ 2013 (18:50 IST)
PRO
PRO
ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ദക്ഷിണ കൊറിയയില്‍. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്റര്‍മാരായ എസ് കെ ടെലികോമാണ് വേഗതയേറിയ നെറ്റ് വര്‍ക്കുമായി രംഗത്തെത്തുന്നത്.

3 ജി നെറ്റ് വര്‍ക്കുകളേക്കാള്‍ പത്തിരട്ടിയാണ് ഡൗണ്‍ലോഡിംഗ് സ്പീഡ്. 800 എം ബിയുള്ള ഒരു സിനിമ 43 സെക്കന്‍ഡ് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം. സെക്കന്‍ഡില്‍ 150 എംബിയാണ് പുതിയ നെറ്റ് വര്‍ക്കിലെ ഡൗണ്‍ലോഡിംഗ് സ്പീഡ്

സിയോളിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ആദ്യം ഈ നെറ്റ് വര്‍ക്ക് സേവനം ലഭ്യമാകുക. നാലാം തലമുറ എല്‍ടിഇ(ലോങ് ടേം ഇവല്യൂഷന്‍) ദക്ഷിണ കൊറിയയില്‍ വ്യാപകമായത് പെട്ടെന്നാണ്. ദക്ഷിണ കൊറിയയിലെ 33 മില്യണ്‍ വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ 60 ശതമാനം പേരും എല്‍ടിഇ സേവനത്തിന് വരിക്കാരായിട്ടുണ്ട്. 2013 അവസാനത്തോടെ 87 രാജ്യങ്ങളില്‍ എല്‍ടിഇ നെറ്റ് വര്‍ക്കുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.