സിനിമയുടെ പ്രമോഷനായി എന്തും ചെയ്യുന്നതാണ് ബോളിവുഡ് സ്റ്റൈല്‍. ഇതിനായി ടീസറുകള്‍ മുതല്‍ ഗെയിമുകള്‍ വരെ ഇവര്‍ പരീക്ഷിക്കാറുണ്ട്. ഉടന്‍ റിലീസിംഗിനു തയ്യാറെടുക്കുന്ന ഷാരൂഖിന്റെ ചെന്നൈ എക്സ്പ്രസിന്റെ പ്രമോഷനായി ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ‘ചെന്നൈ എക്സ് പ്രസ്- എസ്കേപ് ഫ്രം രാമേശ്വരം‘ എന്ന ഗെയിം ഷാരൂഖ് തന്നെ പുറത്തിറക്കി.
രാ- വണ്‍ എന്ന സിനിമക്കായി മുന്‍പ് ഷാരൂഖ് കഥാപാത്രമായ ജി വണ്‍ എന്ന ഗെയിം കുട്ടികളുടെ പ്രിയ ആപ്ലിക്കേഷനാണ്. വേഗതയും സാഹസികതയും ഒന്നിക്കുന്ന ഒരു സ്പീഡ് ഗെയിമാണ് ഇതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഗെയിം കളിച്ച് 10,000 കോയിന്‍ നേടിയാല്‍ ദീപിക പദുക്കോണിന്റെ ഗെയിം അവതാര്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും.
ഉടന്‍ റിലീസ് ചെയ്യുന്ന രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ചെന്നൈ എക്‌സ്പ്രസില്‍ തന്റെ മുഴുവന്‍ പ്രതിക്ഷകളും അര്‍പ്പിച്ചിരിക്കുകയാണ് കിംഗ് ഖാന്‍.