സാമൂഹ്യ വെബ്‌സൈറ്റായ മൈ സ്പേസ് ലൈംഗിക ദുരുപയോഗത്തിന്‍റെ കൂത്തരങ്ങായി മാറുന്നു. ഏറ്റവും പുതിയതായി സൈറ്റില്‍ അശ്ലീല കാര്യങ്ങള്‍ക്കായി സൈറ്റില്‍ ഏര്‍പ്പെട്ട 29,000 പേരുടെ വ്യക്തി വിവരങ്ങള്‍ കമ്പനി കണ്ടെത്തി. മെയില്‍ 7000 അമേരിക്കക്കാരുടെ വ്യക്തിവിവരങ്ങള്‍ ലഭിച്ചതിന്‍റെ നാലു മടങ്ങായി ഉയര്‍ന്നിരിക്കുകയാണ്.
ഇത്തരം സൈറ്റുകളില്‍ നിന്നും കുട്ടികളെ സുരക്ഷിതമാക്കുന്നതിനു പുതിയ നിയമം കൊണ്ടുവരണമെന്ന അഭിപ്രായം വിമര്‍ശകര്‍ ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് ഈ കണ്ടെത്തല്‍. ജനങ്ങള്‍ക്ക് സൈറ്റിലേക്ക് സ്വന്തം ബ്ലോഗുകളും വീഡിയോകളും സംഗീതവും പോസ്റ്റ് ചെയ്യുന്നതിനുള്ള ടൂളുകള്‍ മൈ സ്പെസ് നല്‍കുന്നതു കൊണ്ടാണ് ഇത്രയും പ്രശ്‌നങ്ങള്‍.
അമേരിക്കയില്‍ നിന്നുള്ളവരാണ് കൂടുതലായും കണ്ടെത്തിയതെങ്കിലും ദിനം പ്രതി അംഗങ്ങളുടെ എണ്ണം പെരുകുകയാണ്. ഈ വിവരം നല്‍കുന്നതാകട്ടെ നോര്‍ത്ത് കരോലിനയിലെയും കണക്‍റ്റി കട്ടിലെയും വേണ്ടപ്പെട്ടവര്‍ തന്നെ. ഇത്തരം ആള്‍ക്കാരുടെ വികൃതികള്‍ സൈറ്റില്‍ നിന്നും മാറ്റുന്നതിന്‍റെ പ്രയത്‌നത്തിലാണ് മൈ സ്പേസ് ഇപ്പോള്‍.
80 മില്യണ്‍ ആള്‍ക്കാരില്‍ അധികം പേര്‍ മൈ സ്പേസില്‍ അംഗങ്ങളാണ്. ഇതിന്‍റെ ഉടമകളായ ന്യൂസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം 580 മില്യണ്‍ ഡോളറാണ്‍ സമ്പാദിച്ചത്. നിലവിലെ നിയമ പ്രകാരം 14 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കു മാത്രമേ മൈ സ്പേസില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. റജിസ്റ്റര്‍ ചെയ്യപ്പെട്ടവരില്‍ തന്നെ സെക്‍സ് കാര്യങ്ങള്‍ക്കായി സൈറ്റില്‍ ഏര്‍പ്പെടുന്ന അമേരിക്കക്കാരുടെ എണ്ണം 600,000 ആണെന്നാണ് കണക്ക്