ബജറ്റ് ടെലികോമിനു നേട്ടമാകും

Webdunia
PROPRO
ടെലികോം വിപണി കരുത്തുറ്റതായി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ടെലികോം രംഗത്തെ കമ്പനികള്‍ക്ക് പുതിയ ബജറ്റ് കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ബജറ്റില്‍ ബ്രോഡ്ബാന്‍ഡ് കിയോസ്‌ക്കുകള്‍ക്കും സംസ്ഥാന തലത്തിലുള്ള നെറ്റ്‌‌വര്‍ക്കുകള്‍ക്കും ഡേറ്റാ സെന്‍ററുകള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ധനകാര്യമന്ത്രി ചിദംബരത്തിന്‍റെ പ്രസ്താവനകള്‍ വച്ച് നോക്കിയാല്‍ ഈ ബജറ്റ് ടെലികോം വിപണി കുറെക്കൂടി ശക്തമാക്കുമെന്ന് തന്നെയാണ് വിദഗ്ദര്‍ കണക്കാക്കുന്നത്.

ടെലക്കോം കമ്പനികളിലൂടെയും മറ്റ് കച്ചവടക്കാര്‍ വഴിയും നടപ്പിലാക്കാമെന്നതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത് അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തിലുള്ള മത്സരങ്ങളിലേക്ക് നീങ്ങുമെന്നും വിദഗ്‌ദര്‍ കരുതുന്നു.

ഓരോ കമ്പനികളും അവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന സര്‍വറുകള്‍ക്ക് അനുവദിക്കുന്ന സ്ഥലമാണ് ഡാറ്റാ സെന്‍ററുകള്‍. ഇന്ത്യയില്‍ റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ടുലിപ് ഐ ടി സര്‍വീസസ് എന്നിവര്‍ക്കാണ് ഡാറ്റാ സെന്‍ററുകള്‍ നിലവിലുള്ളത്.

100,000 ബ്രോഡ്ബാന്‍ഡ് കിയോസ്‌ക്കുകള്‍ക്ക് 750 ദശലക്ഷമാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഉടനീളമുള്ള നെറ്റ്‌‌വര്‍ക്കിനായി 4.75 ദശലക്ഷവും സംസ്ഥാന ഡാറ്റാ സെന്‍ററുകള്‍ക്കായി 2.75 ബില്യണ്‍ രൂപയും.

വിദ്യാഭ്യാസ രംഗത്തിനും പ്രമുഖ സ്ഥാനമാണ് ബജറ്റ് പറയുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യ കാര്യങ്ങള്‍ക്കുമായി 20 ശതമാനമാണ് മാറ്റി വച്ചിരിക്കുന്നത്. മൂന്ന് പുതിയ ഐ ഐ ടി കള്‍ കൂടി ആന്ധ്രാ ബീഹാര്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.