Lucknow Super Giants fan: മഞ്ഞക്കടല്‍ ആരവത്തിനു നടുവില്‍ അയാള്‍ ഒറ്റയ്ക്കായിരുന്നു 'മോണ്‍സ്റ്റര്‍'; ഈ യുവാവിനെ കണ്ടെത്തി തരൂ എന്ന് ലഖ്‌നൗ !

രേണുക വേണു

ബുധന്‍, 24 ഏപ്രില്‍ 2024 (10:51 IST)
Lucknow Super Giants fan

Lucknow Super Giants fan: സോഷ്യല്‍ മീഡിയയില്‍ വൈറലായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആരാധകന്റെ ചിത്രം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ ജയിച്ച ശേഷമുള്ള യുവാവിന്റെ ആഹ്ലാദപ്രകടനമാണ് ചിത്രത്തില്‍ കാണുന്നത്. ജയസാധ്യതകള്‍ മാറിമറിഞ്ഞ മത്സരമായിരുന്നു ചെന്നൈയും ലഖ്‌നൗവും തമ്മില്‍ ചെപ്പോക്കില്‍ നടന്നത്. 
 
ചെന്നൈ ആരാധകര്‍ക്കിടയില്‍ ലഖ്‌നൗ ആരാധകന്‍ നില്‍ക്കുന്നത് ചിത്രത്തില്‍ കാണാം. അതു തന്നെയാണ് ചിത്രത്തെ മനോഹരമാക്കുന്നതും. കടല്‍ പോലെ ആര്‍ത്തിരമ്പുന്ന ചെന്നൈ ആരാധകര്‍ക്കിടയില്‍ ഒറ്റയ്ക്കു നിന്ന് ആവേശം കൊള്ളാന്‍ ഈ ആരാധകനു സാധിച്ചു. മോണ്‍സ്റ്റര്‍ ഫാന്‍ എന്നാണ് ഈ ചിത്രത്തിനു പല ക്രിക്കറ്റ് ആരാധകരും നല്‍കിയിരിക്കുന്ന കമന്റ്. 

Lucknow Super Giants fan
 
ചിത്രം വൈറലായതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലും ഇത് ഏറ്റെടുത്തു. ഈ ആരാധകനെ കണ്ടെത്തി ടാഗ് ചെയ്യാനാണ് ലഖ്‌നൗ ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്കിയെല്ലാം തങ്ങള്‍ നോക്കാമെന്നും ലഖ്‌നൗ ഒഫിഷ്യല്‍ ഹാന്‍ഡിലില്‍ കമന്റ് ചെയ്തിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍