ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിതീഷ് റാണയുടെയും (81) സുനില്‍ നരെയ്ന്‍ന്‍റെയും (64) ബാറ്റിംഗ് മികവില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 38 പന്തുകളില്‍ നിന്ന് 47 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യരും 33 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത ഋഷഭ് പന്തും മാത്രമാണ് കൊല്‍ക്കത്തയുടെ ബൌളിംഗ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനിന്നത്.
ഈ സീസണിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കി. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വരുണ്‍ അഞ്ചുവിക്കറ്റുകള്‍ പിഴുതത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പാറ്റ് കമ്മിന്‍സ് മൂന്നുവിക്കറ്റുകള്‍ നേടി.