ഐപിഎല്ലിൽ അതിവേഗത്തിൽ അമ്പത് വിക്കറ്റ്, ആ നേട്ടം ഇനി റബാദയ്‌ക്ക് സ്വന്തം

തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (12:34 IST)
ഐപിഎല്ലിൽ അതിവേഗത്തിൽ 50 വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ് ഇനി ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദയ്‌ക്ക് സ്വന്തം. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഫാഫ് ഡുപ്ലെസിയുടെ വിക്കറ്റ് സ്വന്തമാക്കിയതോട് കൂടിയാണ് റാബാദ ഈ നേട്ടം സ്വന്തമാക്കിയത്. 27 മത്സരങ്ങളിൽ നിന്നുമാണ് റബാദ 50 വിക്കറ്റുകളെടുത്തത്.
 
32 മത്സരങ്ങളിൽ 50 വിക്കറ്റ് സ്വന്തമാക്കിയ കൊൽക്കത്തൻ താരമായിരുന്ന സുനിൽ നരൈ‌യ്നിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. അതേസമയം ഐപിഎല്ലിൽ ഏറ്റവും കുറച്ചു പന്തുകളിൽ നിന്നായി 50 വിക്കറ്റുകളെന്ന നേട്ടവും റബാദ സ്വന്തമാക്കി. തന്റെ 616മത്തെ പന്തിലാണ് റബാദയുടെ നേട്ടം. 33 മത്സരങ്ങളിൽ 749 പന്തുകളിൽ നിന്നും 50 വിക്കറ്റ് തികച്ച ലസിത് മലിംഗയെയാണ് റബാദ പിന്തള്ളിയത്. ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്നും 19 വിക്കറ്റുകളാണ് റബാദ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍