അവൻ ഭാവി‌താരം, വലിയ കളികൾക്ക് തയ്യാറാണ്: ചേതൻ സക്കറിയയെ പുകഴ്‌ത്തി സഞ്ജു സാംസൺ

Webdunia
ഞായര്‍, 25 ഏപ്രില്‍ 2021 (16:59 IST)
ഐപിഎല്ലിലെ പതിനാലാം സീസണിൽ ഏറെ ശ്രദ്ധ നേടിയ യുവതാരമാണ് രാജസ്ഥാന്റെ യുവ പേസർ ചേതൻ സക്കറിയ. ജീവിതത്തിന്റെ ദുരിതങ്ങൾ നിറഞ്ഞ തീ‌ചൂളയിൽ നിന്നും ഉയർന്നുവന്ന സക്കറിയയുടെ ജീവിതം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോളിതാ ചേതൻ സക്കറിയയെ ഭാവി‌താരമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസൺ.
 
ചേതൻ വലിയ മത്സരങ്ങൾക്ക് തയ്യാറാണെന്നാണ് സഞ്ജു പറയുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്നും ഇതിനകം 7 വിക്കറ്റുകൾ സ്വന്തമാക്കിയ സക്കറിയ മുഷ്‌താഖ് അലി ട്രോഫിയിലെ പ്രകടനത്തിലൂടെയാണ് രാജസ്ഥാൻ റോയൽസിലെത്തിയത്.
 
അവൻ തീര്‍ത്തും വ്യത്യസ്തനായ, എപ്പോഴും ശാന്തനായൊരു താരമാണ്. അത് രാജസ്ഥാന്‍ റോയല്‍സിന് വളരെ പോസിറ്റീവായൊരു കാര്യമാണ്. അവന്‍ ടൂര്‍ണമെന്റിനും വലിയ മത്സരങ്ങള്‍ക്കും തയ്യാറാണ്. ഭാവിയിൽ അവൻ ഞങ്ങൾക്കായി കൂടുതൽ മത്സരങ്ങൾ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article