സഞ്ജുവിന്റെ കളിയോടുള്ള സമീപനം ശരിയല്ല, ദേവ്‌ദത്ത് ഉടൻ തന്നെ ഇന്ത്യക്കായി കളിക്കും: ഗവാസ്‌കർ

വെള്ളി, 23 ഏപ്രില്‍ 2021 (14:19 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ നടത്തിയ തകർപ്പൻ സെഞ്ചുറി പ്രകടനത്തിന് പിന്നാലെ മലയാളി യുവതാരം ദേവ്‌ദത്ത് പടിക്കലിനെ പ്രശംസിച്ച് ബാറ്റിങ് ഇതിഹാസം സുനി‌ൽ ഗവാസ്‌കർ. അധികം വൈകാതെ തന്നെ പടിക്കൽ ഇന്ത്യ‌ക്കായി കളിക്കുമെന്നും ഗവാസ്‌കർ പറഞ്ഞു.
 
അധികം വൈകാതെ തന്നെ ഇന്ത്യക്കായി ഏതെങ്കിലും ഫോർമാറ്റിൽ ദേവ്‌ദത്ത് കളിക്കാനിറങ്ങിയാൽ അത്ഭുതപ്പെടാനില്ല. കാരണം അതിനുള്ള ക്ലാസും പ്രതിഭയും അവനുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലും റണ്‍സ് വാരിക്കൂട്ടിയിട്ടുള്ള കളിക്കാരനാണ് അദ്ദേഹം.ഏകദിന ക്രിക്കറ്റിലും ഒട്ടേറെ സെഞ്ചുറികള്‍ അദ്ദേഹം അടിച്ചുകൂട്ടി. അതേ പ്രകടനങ്ങൾ ടി20യിലും ആവർത്തിക്കുന്നു. താരത്തെ പ്രശംസിച്ച് കൊണ്ട് ഗവാസ്‌കർ പറഞ്ഞു.
 
അതേസമയം ഐപിഎല്ലിലെ മറ്റൊരു മലയാളി താരമായ സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്‌മയെ ഗവാസ്‌കർ രൂക്ഷമായാണ് വിമർശിച്ചത്. സ്ഥിരതയില്ലായ്‌മ കൊണ്ടാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ ഇടം കിട്ടാത്തതെന്നും ഗവാസ്‌കർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍