ചെന്നൈയിൽ എത്തിയാൽ പ്രായം എന്നത് വെറും നമ്പർ, ഒടുവിലെ ഉദാഹരണം മോയിൻ അലി

വ്യാഴം, 22 ഏപ്രില്‍ 2021 (20:18 IST)
ഐപിഎല്ലിൽ ഏറെ കാലമായി വയസൻ പടയെന്നാണ് മഹേന്ദ്ര‌സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ എതിരാളികൾ പരിഹസിക്കാറുള്ളത്. എല്ലാത്തവണയും ഈ പരിഹാസങ്ങൾക്ക് കളിക്കളത്തിൽ മറുപടി നൽകാൻ സാധിക്കാറുണ്ടെങ്കിലും കഴിഞ്ഞ തവണ ടീം തീർത്തും നിറം മങ്ങിയിരുന്നു. എന്നാൽ ഐപിഎൽ പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് വീണ്ടും യാത്ര തുടങ്ങിയിരിക്കുകയാണ് ധോണിയുടെ വയസ്സൻ പട.
 
ഇത്തവണ ടീമിനെ മുന്നോട്ട് നയിക്കുന്നതിൽ ഏറ്റവും പ്രധാനതാരമായിരിക്കുകയാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ അവസരം ലഭിക്കാതെ കാഴ്ചക്കാരനായി ഒതുങ്ങേണ്ടിവന്ന മോയിൽ അലി അതിശയിപ്പിക്കുന്ന പ്രകടനമാണ് ചെന്നൈക്ക് വേണ്ടി കാഴ്‌ച്ചവെക്കുന്നത്.
 
ബാറ്റിംഗിൽ അലിയെ മൂന്നാമതായി ഇറക്കാനുള്ള ധോണിയുടെ തീരുമാനമാണ് ഏറെ നിർണായകമായത്. ഇംഗ്ലണ്ട് ടീമിൽ ആറും ഏഴും സ്ഥാനത്തിറങ്ങുന്ന മോയിൻ അലി നാല് ഇന്നിങ്‌സുകളില്‍ നിന്നും 133 റണ്‍സാണ് ചെന്നൈക്ക് വേണ്ടി നേടിയത്. നാല് വിക്കറ്റുകളും താരം സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍