ചെന്നൈ 180ലേറെ റൺസിലധികം നേടിയതിൽ സന്തോഷമുണ്ടെങ്കിലും താൻ നേരിട്ട നേരിട്ട ആദ്യ ആറ് പന്തുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയത് ടീമിന് വലിയ തിരിച്ചടി ആവേണ്ടതായിരുന്നുവെന്ന് ധോണി പറഞ്ഞു. മറ്റൊരു മത്സരത്തിലായിരുന്നെങ്കിൽ താൻ പാഴാക്കിയ ആറ് പന്തുകൾക്ക് വലിയ വില നൽകേണ്ടിവരുമായിരുന്നുവെന്നും ധോണി സമ്മതിച്ചു. പ്രായമാകുന്തോറും കായികക്ഷമത നിലനിര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും ടീമിലെ യുവതാരങ്ങള്‍ക്കൊപ്പം ഓടിയെത്താൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ധോണി പറഞ്ഞു.