ഐപിഎല്ലിൽ രാജസ്ഥാനെ ചിത്രത്തിൽ നിന്നും പൂർണമായി മറച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു ബാംഗ്ലൂർ കഴിഞ്ഞ മത്സരത്തിൽ നടത്തിയത്. രാജസ്ഥാൻ ഉയർത്തിയ 178 എന്ന മോശമല്ലാത്ത സ്കോറിനെ പിന്തുടർന്നിറങ്ങിയ ബാംഗ്ലൂർ ബാറ്റിങ് നിര സമ്പൂർണ ആധിപത്യത്തോടെയാണ് കളിക്കളത്തിൽ അഴിഞ്ഞാടിയത്. ബാംഗ്ലൂരിന് വേണ്ടി സെഞ്ചുറി പ്രകടനം നടത്തിയ ദേവ്‌ദത്തിന് കോലി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സംസാരമായിരിക്കുന്നത്.
മത്സരത്തിൽ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ദേവ്‌ദത്ത് ഒരു ഘട്ടത്തിൽ തന്റെ സെഞ്ചുറി ശ്രദ്ധിക്കേണ്ടെന്നും കളി പെട്ടെന്ന് ഫിനിഷ് ചെയ്‌തോളുവെന്നും കോലിയോട് പറയുകയുണ്ടായി. എന്നാൽ അതിന് കോലി നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ആദ്യം സെഞ്ചുറിയിലേക്ക് ശ്രമിക്കുവെന്ന് കോലി പറഞ്ഞു. എന്നാൽ ഇനിയും ഒരുപാട് സെഞ്ചുറികൾ വരുമെന്ന് ദേവ്‌ദത്ത്. ഇവിടെ സെഞ്ചുറി നേടി കഴിഞ്ഞിട്ട് അത് പറയാം എന്ന് കോലി അതിന് മറിപടിയും നൽകി.