കോലിയല്ല ധോണി, ഐപിഎല്ലിൽ ബാംഗ്ലൂർ ബുദ്ധിമുട്ടുന്നതിന്റെ കാരണം വ്യക്തമാക്കി ഗംഭീർ

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (12:49 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ കഷ്ടപ്പെടുന്നതിന്റെ കാരണം മഹേന്ദ്ര സിംഗ് ധോണിയുടെയും വിരാട് കോലിയുടെയും ശൈലികൾ തമ്മിലുള്ള വ്യത്യാസമാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് താരം ഗൗതം ഗംഭീർ.
 
വിരാട് കോലിയുടെയും ധോണിയുടെയും ക്യാപ്‌റ്റൻസികൾ തമ്മിലുള്ള പ്രധാനവ്യത്യാസം ധോണി തുടർച്ചയായി 6,7 മത്സരങ്ങൾ ഒരേ കളിക്കാരെ വെച്ച് തുടരുമ്പോൾ ബാംഗ്ലൂർ പ്ലേയിംഗ് ഇലവനിൽ ബാലൻസ് കൊണ്ടുവരാൻ ശ്രമിക്കുന്നില്ല എന്നതാണ്. ബാംഗ്ലൂർ അതിവെഗത്തിൽ ടീമിൽ മാറ്റങ്ങൾ വരുത്തുന്നു.അതുകൊണ്ട് തന്നെ ടീം സെറ്റ് ആകുവാൻ സാധിക്കുന്നുമില്ല. ഇത്തരത്തിൽ സന്തുലിതമായ പ്ലേയിങ് ഇലവനെ കണ്ടെത്താനാവാത്തതാണ് ബാംഗ്ലൂരിന്റെ പരാജയ കാരണം ഗംഭിർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article