ആ താരം ഡിവില്ലിയേഴ്‌സിനെ പോലെ: ഗംഭീർ

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (20:52 IST)
ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ ഏറ്റവുമധികം ഉറ്റുനോക്കുന്നത് പഞ്ചാബ് കിംഗ്‌സ് ഇലവൻ താരമായ നിക്കോളാസ് പുറാന്റെ പ്രകടനമാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരമായ എ‌ബി‌ ഡിവില്ലിയേഴ്‌സിന് സമാനമായ കളിയാണ് പുറാൻ പുറത്തെടുക്കുന്നതെന്നും താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
 
360 ഡിഗ്രീ താരം എന്നാണ് നമ്മൾ ഡിവില്ലിയേഴ്‌സിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ നിക്കോളാസ് പുറാനും എല്ലാത്തരം ഷോട്ടുകൾ കൈവശമുണ്ട്. റിവേഴ്‌സ് സ്വീപ് തുടങ്ങി വലിയ ഷോട്ടുകൾ അദ്ദേഹം നന്നായി കളിക്കുന്നു. ഗംഭീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article