ആദ്യം വീഴ്‌ത്തിയതും കോലിയെ നൂറാം വിക്കറ്റും കോലി, ഐപിഎല്ലിൽ 100 വിക്കറ്റിന്റെ തിളക്കത്തിൽ ബു‌മ്ര

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (12:41 IST)
ലോകക്രിക്കറ്റിൽ തന്നെ താൻ എന്തുകൊണ്ടാണ് എണ്ണപ്പെട്ട താരമായിരിക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ജസ്‌പ്രീത് ബു‌മ്രയുടെ പ്രകടനം. മത്സരത്തിന്റെ തുടകത്തിൽ ജോഷെ ഫിലിപ്പും ദേവ്‌ദത്ത് പടിക്കലും അടിച്ചു തകര്‍ത്തിട്ടും ബുമ്രയെക്കൊണ്ട് ഒരോവര്‍ മാത്രമാണ് പൊള്ളാർഡ് എറിയിച്ചത്. തന്റെ വജ്രായുദ്ധം എതിർനിരയിലെ ശക്തരായവർക്ക് നേരെയാണ് തൊടുക്കേണ്ടതെന്ന് പൊള്ളാർഡിന് കൃത്യമായി അരിയാമായിരുന്നു.
 
സ്പിന്നർമാർക്കെതിരെ കോലി റൺസെടുക്കാൻ പാടുപ്പെട്ടപ്പോൾ പൊള്ളാർഡ് തന്റെ വജ്രായുദ്ധം വെളിയിലിറക്കി. 12ആം ഓവറിൽ ബു‌മ്രയുടെ ആദ്യ പന്തിൽ രണ്ട് റണ്‍സ് ഓടിയെടുത്ത കോലി  143 കിലോ മീറ്റര്‍ വേഗത്തില്‍ എത്തിയ ഷോട്ട് പിച്ച് പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച് സൗരഭ് തിവാരിക്ക് ക്യാച്ച് നൽകി മടങ്ങി.കോലിയുടെ വിക്കറ്റ് നേട്ടത്തിലൂടെ രണ്ട് നാഴികകല്ലുകളാണ് ബു‌മ്ര പിന്നിട്ടത്. ഐപിഎല്ലിൽ 100 വിക്കറ്റെന്ന നാഴികക്കല്ലും ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റെന്ന നേട്ടവും ബുമ്ര സ്വന്തമാക്കി.
 
അതേസമയം ഐപിഎല്ലിൽ ബു‌മ്രയുടെ ആദ്യ വിക്കറ്റും നൂറാം വിക്കറ്റും കോലിയാണെന്ന അപൂർവതയും ഇന്നലെയുണ്ടായി. 89 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് ബു‌മ്രയുടെ നേട്ടം. 2015ൽ മുംബൈക്കായി നാല് മത്സരങ്ങളിലാണ് ബു‌മ്ര കളിച്ചത്. 2016ലാണ് ബുമ്ര എതിരാളികള്‍ പേടിക്കുന്ന ബൗളറായി മാറിയത്. ആ സീസണില്‍ 14 കളികളില്‍ 15 വിക്കറ്റുകൾ ബുമ്ര സ്വന്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article