വരവറിയിച്ച് വിവ്രാന്ത്, 15 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു: അരങ്ങേറ്റത്തിൽ ഫിഫ്റ്റി

Webdunia
ഞായര്‍, 21 മെയ് 2023 (18:21 IST)
ഐപിഎല്‍ പതിനാറാം സീസണിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ നെഞ്ചില്‍ തീ കോരിയിട്ട് ഹൈദരാബാദിന്റെ യുവതാരം വിവ്രാന്ത് ശര്‍മ. അര്‍ധസെഞ്ചുറിയുമായി അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങിയ താരം അരങ്ങേറ്റ മത്സരത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി. 2008ലെ അരങ്ങേറ്റ സീസണില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സ് താരം സ്വപ്നില്‍ അസ്‌നോദ്ക്കര്‍ നേടിയ 60 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.
 
ഹൈദരാബാദിനായി തകര്‍ത്തടിച്ച താരം 47 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 69 റണ്‍സാണ് നേടിയത്. മായങ്ക് അഗര്‍വാളുമായി ഓപ്പണിംഗ് വിക്കറ്റില്‍ 140 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. മായങ്ക് 46 പന്തില്‍ 8 ഫോറും 4 സിക്‌സും സഹിതം 83 റണ്‍സ് നേടി. ഈ സീസണില്‍ മായങ്കിന്റെ ആദ്യ ഫിഫ്റ്റിയാണിത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article