Sanju Samson: ധോനിയെ വെല്ലുന്ന സഞ്ജു ഷോ, ലിവിങ്സ്റ്റണിന്റെ റണ്ണൗട്ട് ആഘോഷിച്ച് സോഷ്യല്‍ മീഡിയ

അഭിറാം മനോഹർ

ഞായര്‍, 14 ഏപ്രില്‍ 2024 (09:47 IST)
Sanju Samson,Runout
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ധോനിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ലിയാം ലിവിംഗ്സ്റ്റണിനെ റണ്ണൗട്ടാക്കി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. പഞ്ചാബ് ഇന്നിങ്ങ്‌സിന്റെ പതിനെട്ടാം ഓവറിലായിരുന്നു സഞ്ജുവിന്റെ കിടിലന്‍ പ്രകടനത്തിൽ ലിവിങ്ങ്സ്റ്റണിന് പുറത്താകേണ്ടി വന്നത്. ചഹല്‍ എറിഞ്ഞ പന്ത് അശുതോഷ് ശര്‍മ സ്‌ക്വയര്‍ ലെഗിലടിച്ച് സിംഗിളിനായി ഓടുകയായിരുന്നു.
 

Excellent piece of fielding!

എന്നാല്‍ രണ്ടാം റണ്ണിനായി സ്ട്രൈക്കർ എന്‍ഡിലെ ക്രീസ് വിട്ടിറങ്ങിയ ലിവിങ്ങ്സ്റ്റണ്‍ തനുഷ് കോട്ടിയന്റെ ത്രോ വരുന്നത് കണ്ട് തിരിച്ചോടിയെങ്കിലും ത്രോ സ്വീകരിച്ച സഞ്ജു ബാലന്‍സ് തെറ്റി വീഴുന്നതിനിടയിലും സ്റ്റമ്പിങ് പൂര്‍ത്തിയാക്കി. ലിവിങ്സ്റ്റണ്‍ ക്രീസിലെത്തിയെന്നാണ് ആദ്യം കരുതിയെങ്കിലും റിപ്ലേയില്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പഞ്ചാബ് താരം പുറകിലായിരുന്നു. 14 പന്തില്‍ 21 റണ്‍സുമായി ലിവിങ്ങ്സ്റ്റണ്‍ സ്‌കോര്‍ അടിച്ചുകയറ്റുന്ന സാഹചര്യത്തിലാണ് സഞ്ജുവിന്റെ ത്രോയില്‍ താരം പുറത്തായത്. എന്നാല്‍ അടുത്ത ഓവറില്‍ സഞ്ജുവും ആവേശ് ഖാനും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടായതോടെ രാജസ്ഥാന് ഉറപ്പായ ഒരു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍