ഹെറ്റ്മയർ ഹിറ്റായി, ടേബിളിൽ രാജാവായി റോയൽസ്

അഭിറാം മനോഹർ

ഞായര്‍, 14 ഏപ്രില്‍ 2024 (08:45 IST)
Hetmeyer and Sanju Samson
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബിനെതിരെ അവസാന ഓവര്‍ വരെ നീണ്ടുനിന്ന പോരാട്ടത്തില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ ചെറിയ സ്‌കോറിന് പുറത്താക്കാന്‍ രാജസ്ഥാനായെങ്കിലും ബാറ്റിംഗിലെ പരീക്ഷണവും മെല്ലെപ്പോക്കും കയ്യിലിരുന്ന മത്സരം കൈവിടുന്നതിന്റെ അടുത്തുവരെ എത്തിച്ചിരുന്നു. അതിമാനുഷികനായി അവസാന ഓവറുകളില്‍ അവതരിച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റെ വെടിക്കെട് പ്രകടനമാണ് രാജസ്ഥാന് വിജയം നേടികൊടുത്തത്.
 
ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് മാത്രമാണെടുത്തത്. ചെറിയ സ്‌കോറായിരുന്നിട്ടും സഞ്ജു സാംസണ്‍,ഹെറ്റ്‌മെയര്‍,ജയ്‌സ്വാള്‍,റോമന്‍ പവല്‍ എന്നീ വെടിക്കെട്ട് താരങ്ങള്‍ ടീമിലുണ്ടായിട്ടും 19.5 ഓവറിലാണ് രാജസ്ഥാന്‍ വിജയിച്ചത്. 9 ഓവറിലാണ് രാജസ്ഥാന്റെ ആദ്യ വിക്കറ്റ് നഷ്ടമായതെങ്കിലും ഓപ്പണറായെത്തിയ തനുഷ് കോട്ടിയന്റെ മെല്ലെപ്പോക്ക് ടീം സ്‌കോറിങ്ങിനെ ബാധിച്ചു. 12മത് ഓവറില്‍ ജയ്‌സ്വാള്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 2 വിക്കറ്റിന് 82 എന്ന നിലയിലായിരുന്നു. നായകന്‍ സഞ്ജു സാംസണ്‍ കൂടി മടങ്ങിയതിന് ശേഷം രാജസ്ഥാന് തുടരെ വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. ഇതോടെ കളി രാജസ്ഥാന്‍ കൈവിടുമെന്ന അവസ്ഥയിലെത്തി. എന്നാല്‍ 10 പന്തില്‍ 27 റണ്‍സുമായി തകര്‍ത്തടിച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ രാജസ്ഥാന് വിജയം നേടികൊടുക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍