India vs Westindies: രണ്ടാം ടെസ്റ്റ്, ഡൽഹിയിൽ ഒരുക്കുന്നത് റണ്ണൊഴുകുന്ന പിച്ച്, സ്പിന്നർമാർക്ക് ആനുകൂല്യം

അഭിറാം മനോഹർ

വ്യാഴം, 9 ഒക്‌ടോബര്‍ 2025 (13:15 IST)
ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലൊരുങ്ങുന്നത് ബാറ്റിങ്ങിന് അനുകൂലമായ പിച്ചെന്ന് സൂചന. ആദ്യ 2 ദിവസങ്ങളിലും ബാറ്റര്‍മാര്‍ക്ക് മേധാവിത്തം ലഭിക്കുന്ന പിച്ചില്‍ മൂന്നാം ദിനം മുതല്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കും. അഹമ്മദാബാദിലെ ആദ്യ ടെസ്റ്റില്‍ ഇന്നിങ്ങ്‌സിനും 140 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. 
 
അതേസമയം വെസ്റ്റിന്‍ഡീസ് ടീമിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ക്യാപ്റ്റനും നിലവിലെ പരിശീലകനുമായ ഡാരന്‍ സമി രംഗത്തെത്തി. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ പതനം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും അതിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും ഒറ്റ ദിവസം കൊണ്ട് കാര്യങ്ങള്‍ മാറ്റിമറിക്കാനാകില്ലെന്നും സമി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍