ശ്രേയസ് അയ്യര്‍ കളി ജയിപ്പിച്ചിരുന്നെങ്കില്‍ അത് സഞ്ജുവിന്റെ തലയില്‍ ആയേനെ !

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (08:20 IST)
ഐപിഎല്‍ 15-ാം സീസണിലെ ഏറ്റവും നാടകീയമായ മത്സരമാണ് ഇന്നലെ രാത്രി നടന്നത്. രാജസ്ഥാന്‍ റോയല്‍സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം എല്ലാ അര്‍ത്ഥത്തിലും കായിക പ്രേമികളെ ഉദ്വേഗത്തിലാക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 19.4 ഓവറില്‍ 210 ന് അവസാനിക്കുകയായിരുന്നു. നായകന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയെ വിജയത്തിന് അരികെ എത്തിച്ചത്. അതിനിടെ ശ്രേയസ് അയ്യരുടെ ക്യാച്ച് സഞ്ജു സാംസണ്‍ നഷ്ടപ്പെടുത്തിയത് വലിയ ഞെട്ടലായി. 
 
15-ാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. മക്കോയ് എറിഞ്ഞ പന്ത് ശ്രേയസ് അയ്യരുടെ കയ്യില്‍ തട്ടി പിന്നിലേക്ക് പോയി. വിക്കറ്റ് കീപ്പറും രാജസ്ഥാന്‍ നായകനുമായ സഞ്ജു സാംസണ് ആ ക്യാച്ച് അനായാസം സ്വന്തമാക്കാമായിരുന്നു. എന്നാല്‍, പന്ത് സഞ്ജുവിന്റെ കയ്യില്‍ തട്ടിയെങ്കിലും പിന്നീട് പുറത്തേക്ക് തെറിച്ചു. തകര്‍ത്തടിക്കുകയായിരുന്ന കൊല്‍ക്കത്ത നായകനെ പുറത്താക്കാനുള്ള അവസരം നഷ്ടമായി. 43 പന്തില്‍ 66 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ശ്രേയസ് അയ്യര്‍ രാജസ്ഥാന് ഒരു അവസരം കൊടുത്തത്. അധികം വൈകാതെ 51 പന്തില്‍ 85 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ യുസ്വേന്ദ്ര ചഹല്‍ ശ്രേയസ് അയ്യരെ എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുരുക്കി. ഒരുപക്ഷേ ശ്രേയസ് അയ്യര്‍ കുറച്ചുനേരം കൂടി നിന്നിരുന്നെങ്കില്‍ കളിയുടെ ഫലം മറ്റൊന്നാകുമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article