നല്ല വിഷമമുണ്ട്, അടുത്ത കളി തിരിച്ചുവരും; ആരാധകരോട് സഞ്ജു സാംസണ്‍

Webdunia
ശനി, 25 സെപ്‌റ്റംബര്‍ 2021 (19:58 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ തോറ്റതില്‍ വലിയ വിഷമമുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഡല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരാവുന്നതായിരുന്നെന്നും അതിനുള്ള ബാറ്റിങ് കരുത്ത് തങ്ങള്‍ക്കുണ്ടായിരുന്നെന്നും സഞ്ജു പറഞ്ഞു.
 
'ഞങ്ങളുടെ ബാറ്റര്‍മാരുടെ കരുത്ത് പരിഗണിക്കുമ്പോള്‍ 155 റണ്‍സ് വിജയലക്ഷ്യം ഞങ്ങള്‍ക്ക് പിന്തുടരാന്‍ കഴിയുന്നതാണെന്ന് എനിക്ക് തോന്നി. തീര്‍ച്ചയായും ഞങ്ങള്‍ക്ക് അതിനുള്ള ബാറ്റിങ് ലൈനപ്പ് ഉണ്ട്. പക്ഷേ, സാധിച്ചില്ല. കൂടുതല്‍ കരുത്തോടെ അടുത്ത മത്സരത്തില്‍ ഞങ്ങള്‍ തിരിച്ചുവരും. വളരെ വൈകാരികമാണ് ഈ നിമിഷം, വേദനയുണ്ട്. ഈ തോല്‍വിയെ കുറിച്ച് ഞങ്ങള്‍ നാളെ രാവിലെ ചര്‍ച്ച ചെയ്യും. പിച്ച് വേഗത കുറഞ്ഞതായിരുന്നില്ല. വിക്കറ്റുകള്‍ കൈയില്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ജയിക്കാമായിരുന്നു,' മത്സരശേഷം സഞ്ജു പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article