UCL Barcelona vs Intermilan: ബാല്‍ഡെയും കുണ്ടെയും ഇല്ലാതെ ബാഴ്‌സ, ഇന്റര്‍ - ബാഴ്‌സലോണ രണ്ടാം പാദ സെമി ഇന്ന്, എവിടെ കാണാം
പ്രധാനതാരങ്ങളായ കുണ്ടോയുടെയും ബാല്‍ഡെയുടെയും പരിക്കാണ് ബാഴ്‌സലോണയെ അലട്ടുന്നത്. അതേസമയം മുന്നേറ്റനിരയില്‍ ലവന്‍ഡോവ്‌സ്‌കി തിരിച്ചെത്തുന്നത് ടീമിന് ആത്മവിശ്വാസം പകരും. ഇന്റര്‍ മിലാന്‍ നിരയില്‍ ലൗട്ടാരോ മാര്‍ട്ടിനസ് കളിക്കുമോ എന്ന കാര്യവും സംശയത്തിലാണ്. രാത്രി 12:30ന് നടക്കുന്ന മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണിലിവ് ആപ്പിലും തത്സമയം കാണാനാകും.