Rishabh Pant: സഞ്ജുവിന്റെ വഴി ശരിക്കും അടഞ്ഞോ? ഒറ്റകളി, ടി20 ലോകകപ്പ് ടീമില്‍ റിഷഭ് പന്ത് തന്നെ

അഭിറാം മനോഹർ
വ്യാഴം, 25 ഏപ്രില്‍ 2024 (12:55 IST)
Rishab Pant,IPL24
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഗുജറാത്തിനെതിരെ 43 പന്തില്‍ പുറത്താകാതെ 88 റണ്‍സാണ് താരം നേടിയത്. ഇതോടെ 9 മത്സരങ്ങളില്‍ നിന്നും 342 റണ്‍സാണ് പന്തിനുള്ളത്. 8 മത്സരങ്ങളില്‍ നിന്നും 379 റണ്‍സുമായി ആര്‍സിബിയുടെ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാമത്.
 
കഴിഞ്ഞ ദിവസം ലഖ്‌നൗവിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയ ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്ക്‌വാദാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 8 മത്സരങ്ങളില്‍ നിന്നും 349 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 334 റണ്‍സുമായി ഗുജറാത്തിന്റെ സായ് സുദര്‍ശനാണ് നാലാം സ്ഥാനത്തുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ഹൈദരാബാദ് താരം ട്രാാവിസ് ഹെഡ് 6 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 324 റണ്‍സണ് നേടിയിട്ടുള്ളത്. റിഷഭ് പന്ത്, സായ് സുദര്‍ശന്‍,റുതുരാഗ് ഗെയ്ക്ക്‌വാദ് എന്നിവര്‍ മുന്നേറ്റം നടത്തിയപ്പോള്‍ മലയാളി താരമായ സഞ്ജു സാംസണ്‍ റണ്‍വേട്ടക്കാരില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. മുംബൈക്കെതിരെ നടന്ന അവസാന മത്സരത്തില്‍ 28 പന്തില്‍ നിന്നും 38 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article